Loading...

മേളം അഥവാ ചെണ്ടമേളം..

എന്താണ് ചെണ്ടമേളം..

കുറച്ചു വാദ്യമേളക്കാർ നിരയിൽ നിന്ന് അടിസ്ഥാന പരമായി കൊട്ടുന്നത് മാത്രമാണോ ചെണ്ടമേളം… എന്നാൽ അല്ല… കൊമ്പും കുഴലും ഇലത്താളവും ചെണ്ടയും വീക്കനും എല്ലാം ഒരേപോലെ താളക്രമത്തിൽ വായിക്കുന്നത് കാണുമ്പോൾ കാണികൾക്ക് എന്നും ചെണ്ടമേളം ഒരു വികാരവും ആവേശവും തന്നെയാണ്… എന്നാൽ കാണികൾ അറിയാത്ത വാദ്യമേളക്കാരിൽ ഒതുങ്ങുന്ന ഒട്ടനവതി ചെറുതും വലുതുമായ പ്രശ്നങ്ങൾ ഈ പറയുന്ന വാദ്യമേഖലയിലുണ്ട്..കാണുന്നവരിൽ 10ൽ 5ശതമാനം ആളുകൾ എങ്കിലും മനസിൽ ഓർക്കുന്ന ഒരു കാര്യം ഉണ്ട്… ചെണ്ടമേളം നടത്തുമ്പോൾ അഹ് മേളത്തിൽ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത് ചെണ്ടക്കാർ ആണെന്ന് കാരണവും ഉണ്ട്… കാരണം കാണികൾ എന്നും കണ്ടുവരുന്നത്‌ ചെണ്ടക്കാർ ആണ് മുൻനിരയിൽ നിക്കുന്നത് എന്തുകൊണ്ടും ചെണ്ടക്കാർക്കാണ് പ്രാധാന്യം. എന്നാൽ അങ്ങനെയല്ല ചെണ്ടമേളം എന്ന കലയിൽ എല്ലാ വാദ്യോപകരണങ്ങൾക്കും എല്ലാം തുല്യ സ്ഥാനമാണ് ഉള്ളത്…

വലംതല,ചെണ്ട കൊമ്പ്,കുഴൽ, ഇലതാളം ഏതുമാവട്ടെ എല്ലാ വാദ്യങ്ങൾക്കും ഒരേ സ്ഥാനമാണ് ഉള്ളത്..എന്തിന് മേളം കൊട്ടുന്ന ഒരു കോലിന് വരെ അതിൽ ഒരു വലിയ സ്ഥാനം ഉണ്ട്. കാരണം ഒന്നില്ലെങ്കിൽ മറ്റൊന്ന് ഇല്ല.ഒന്നും ഒന്നിനും പകരമാവുകയും ഇല്ല.എല്ലാത്തിനും അതിന്റെതായ പ്രാധാന്യവും സ്ഥാനവും ഉണ്ട്. ഒരു മേളക്കാരൻ എന്നാൽ എവിടെയെങ്കിലും ഒരു സൈഡിൽ നിന്ന് കൊട്ടുന്നവൻ മാത്രം അല്ല അടിസ്ഥാനപരമായി മേളം പഠിച്ച് അറിവുകളും കഴിവുകളുമായി മേളത്തിൽ  അഗ്രഹണ്യനായ ഒരാൾ ഉണ്ടെങ്കിൽ ഉറപ്പായും അയാൾ ഒരു പ്രമണിയുടെ കടമ വീണ്ടെടുക്കും അതുപോലെ തന്നെ അറിവുകളും കഴിവുകളും തെളിയിച്ച ഒരാൾ ആണെങ്കിൽ പ്രമാണിക് വലത് വശം നിന്ന് കൊട്ടുന്നു.. എന്നുപറഞ്ഞതുപോലെ വാദ്യങ്ങൾക്ക് മാത്രമല്ല സ്ഥാനം ഓരോ വാദ്യകലാകാരന്മാർക്കും അവരവരുടേതായ സ്ഥാനമാനങ്ങൾ ഉണ്ട്… പൂർവികർക്കിടയിൽ സ്ഥാനമാനങ്ങളെ ചൊല്ലി ഒരു തർക്കവും ബഹളവും കുറവാണ് കാരണം അവര്ക് വാദ്യം എന്താണ് വാദ്യമേളം എന്താണ് അതിന്റെ അടിസ്ഥാനമെന്താണ് എന്നുള്ളതിനെ പറ്റി നന്നായിട്ട് അറിയാം. എന്നാൽ പുതുതലമുറയിൽ മേളം അഭ്യസിച്ചിറങ്ങുന്നവരിൽ പലരിലും സ്ഥാനപ്രശ്നങ്ങൾ കൂടുതലാണ്.കഴിവൊ അറിവോ നോക്കാതെ പുതുതലമുറ സ്ഥങ്ങൾക്ക് വേണ്ടി വാശി പിടിക്കുമ്പോൾ ഒന്നോർക്കുക മേളം എന്നത് 1 മുതൽ 5 വരെ ഉള്ള കാലങ്ങളിൽ ഒതുങ്ങുന്ന ഒന്നല്ല. പാട കൈ തെളിയുന്ന ഉടൻ തന്നെ താൻ ഒരു മേളക്കാരനായി എന്ന അനാവശ്യ ബോധം മനസിൽ കേറി കൂടുന്ന പല ചെറുപ്പക്കാർക്കും സ്ഥാനങ്ങളെയോ അടിസ്ഥാനപരമായ കാര്യങ്ങളെയോ പറ്റി ഒരറിവും ഉണ്ടായിരിക്കില്ല എന്ന കാര്യത്തിൽ ഉറപ്പാണ്. കാരണം ഒരു മേളം നന്നായി നടത്താനോ അടിസ്ഥാനങ്ങളെ പറ്റി പഠിക്കാതെ സ്ഥാനങ്ങൾക്ക് വേണ്ടി മല്പിടുത്തം പിടിക്കുന്ന പലരിലും മേളം എന്നത് വെറുമൊരു വാക്ക് മാത്രമാണ്.

തനിക് ചുറ്റുമുള്ളവരുടെ സ്ഥാനങ്ങളെ മറന്ന് അഹങ്കാര ചിന്തകൾ മനസിൽ സ്വരുകൂട്ടി വെക്കുന്ന ഒരു മേളക്കാരനും ഒരുപാട് വളരില്ല കാരണം. സ്വാർത്ഥ ചിന്തകൾക്ക് പിന്നാലെ പോകുമ്പോൾ എന്താണ് മേളവും സ്ഥാനമാനങ്ങളും എന്താണെന്ന് പോലും അറിയാതെ മറ്റുള്ളവരുടെ വെറുപ്പും പുച്ഛവും അല്ലാതെ പുതു തലമുറയിലെ സ്ഥാനങ്ങൾക്ക് കലഹം ഉണ്ടാക്കുന്ന ചെറുപ്പക്കാർ മറ്റൊന്നും നേടുന്നില്ല..തന്റെ സ്ഥാനം അറിഞ് നിൽക്കേണ്ടിടത്ത് നിന്ന് മേളം ഭംഗി ആക്കും തോറും അവനിലെ കലാകാരൻ മാത്രമല്ല അവനിലെ ഒരു നല്ല മനുഷ്യൻ കൂടി ആണ് വളരുന്നത്. സ്വന്തം സ്ഥാനത്തെ മറന്ന് മറ്റുള്ളവന്റെ സ്ഥാനത്തു ആഗ്രഹിക്കുന്ന പല വ്യക്തികൾക്കും എന്താണ് സ്ഥാനം എന്ന് ഒരറിവും ഉണ്ടായിരിക്കില്ല.

കലാകാരനുള്ളിൽ എന്ന് അഹങ്കാരബോധം ഉണ്ടാവുമ്പോ അന്ന് മുതൽ കലാ രംഗത്തു അവൻ ഇടർച്ച കൈവരിക്കാൻ തുടങ്ങും.സ്ഥാനങ്ങൾ നാം തേടി പോവേണ്ടതല്ല നമ്മടെ അറിവിനെയും കഴിവിനെയും അടിസ്ഥാനമാക്കി നമ്മെ തേടി വരുന്നവയാണ്.

അജയ് ആചാര്യ, ഇടമറ്റം (Ajay Acharya , Idamattam)

A well known chenda artist in central Kerala

Read Other Blogs

വലംതല (Valanthala)

അരുൺ മാരാർ, വലവൂർ (Arun Marar, Valavur, President Sreekrishna Vadya Kalapeedam)

മേളങ്ങളിലെ സ്ഥാനം

അജയ് ആചാര്യ, ഇടമറ്റം (Ajay Acharya , Idamattam)

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

കളം എഴുത്തും പാട്ടും (Kalam ezhuthum Pattu)

വിശാഖ് മാരാർ, കുറിച്ചിത്താനം (Vishak Marar, Kurichithanam)

ചെണ്ട ഒരു ദേവാസുര സംഗമം ( About Chenda)

അഖിൽ പെരുവന്താനം (Akhil V K)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

കുറുംകുഴൽ എന്ന നാദവിസ്മയം

ബാലാജി ശ്രീകുമാർ വാര്യർ , രാമപുരം

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)