കേരളത്തിലെ ക്ഷേത്ര സങ്കല്പങ്ങളിലെ ഒരു അനുഷ്ഠാനമാണ് കളം എഴുത്തുപാട്ട്. പ്രധാനമായി ഭദ്രകാളി, ശാസ്താവ്, വേട്ടയ്ക്കൊരു മകൻ, അന്തിമഹാകാളൻ,ഗന്ധർവ്വൻ, കൂടാതെ സർപ്പ കളങ്ങൾ, എന്നീ മൂർത്തികളുടെ കളമെഴുത്താണ് നടത്താറുള്ളത്. ക്ഷേത്ര സംബന്ധിയായ കളങ്ങളിൽ മാരാർ, കുറുപ്പ് എന്നീ സമുദായത്തിൽ പെട്ടവരാണ് സാധാരണയായി കളം വരയ്ക്കറു,സർപ്പം പാട്ടിനു വേണ്ടിയുള്ള കളങ്ങൾ പുള്ളുവൻ സമുദായത്തിൽ പെട്ടവരാണ് എഴുതാറുള്ളത്.
വളരെയധികം ചടങ്ങുകളോടുകൂടിയാണ് ക്ഷേത്രങ്ങളിൽ കളയെഴുത്തും പാട്ട് നടത്താറുള്ളത്, ദോഷനിവാരണത്തിനും, ബാധ പോലുള്ള ശല്യങ്ങൾ ഒഴിവാക്കാനും അസുഖനിവാരണത്തിനും ഐശ്വര്യ ലഭ്ധി ക്കും വേണ്ടിയാണ കളം എഴുത്തും പാട്ട് വഴിപാടായി നടത്തുന്നത്. സാധാരണയായി ഭദ്രകാളി കളങ്ങളാണ് കാവുകളിൽ വഴിപാടായി നടത്താറുള്ളത്. ക്ഷേത്ര സങ്കല്പങ്ങൾക്കനുസരിച്ച് എഴുതുന്ന ഭദ്രകാളി കളത്തിലും വ്യത്യാസങ്ങൾ ഉണ്ട്. രണ്ട് കൈകൾ, നാലു കൈകൾ, എട്ടു കൈകൾ, 16 കൈകൾ 32 കൈകൾ,64 കൈകൾഎന്നിങ്ങനെ കൈകളുടെ എണ്ണത്തിൽ ഭദ്രകാളി കളങ്ങൾ വ്യത്യാസപ്പെട്ടിരിക്കുന്നു.
ദാരിക ദാനവന്മാരുടെ ശല്യത്തിന് അറുതി വരുത്താൻ ഭദ്രകാളി ജന്മം കൊള്ളുകയും ആ ഭദ്രകാളി രൂപം പ്രകൃതിയാൽ ലഭ്യമായ വർണ്ണങ്ങളാൽ ചിത്രമായി നാരദ മഹർഷിയാണ് ആദ്യമായി വരച്ചതെന്നും ഐതിഹ്യങ്ങൾ പറയുന്നു.
A leading young Maddalam (Instrument) and Kalam Ezhuthum Pattu artist in central Kerala. Secretary in Sreekrishna Vadya Kalapeedam Bharananganam