Loading...

കേരളീയ മേളകലയിലെ അപൂർവ മേളങ്ങളും അവയുടെ താളങ്ങളും

 

വാമൊഴികളും കേട്ടറിവുകളും ശാസ്ത്രയുക്തിയുടെ മാനദണ്ഡങ്ങൾ ആയി
 ശാസ്ത്ര ബോധം ഉള്ള പുതു സമൂഹം അംഗീകരിക്കുന്നില്ലങ്കിലും, ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ ക്ഷേത്രങ്ങളും ക്ഷേത്ര ആരാധനകളും സമകാലത്തിൽ തന്നെ ക്ഷേത്ര കലകളും ആവിർഭവിച്ചിരിക്കും എന്നത് അവ്യക്തതയ്ക്ക് ഇട നൽകുന്നില്ല.
                   കാലഘട്ടങ്ങളുടെ പരിണാമങ്ങൾക്കും അതാത്കാലഘട്ടങ്ങളിലെ വാദ്യകല പണ്ഡിതന്മാരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ചും പലതരത്തിലുള്ള പുരോഗതികളും വാദ്യ കലകൾക്കും വാദ്യോപകരണങ്ങൾക്കും അതിലുപരി വാദ്യകലാകാരന്മാർക്കും ഒപ്പം ആസ്വാദകർക്കും സംഭവിച്ചിട്ടുണ്ട് എന്ന് നിസംശയം പറയാം.ഒരു നൂറ് വർഷങ്ങൾക്കുള്ളിൽ മേളം, പഞ്ചവാദ്യം, തായമ്പക എന്നീ കലകളിൽ വന്ന മാറ്റത്തിന് നാം ദൃക്സാക്ഷികൾ ആണ്.
                    ഇന്ന് കാണുന്ന മേള കലയുടെ അടിസ്ഥാന നിയമങ്ങളും ഒരു മേളത്തെ ഒരു മേള നിരൂപകൻ നോക്കി കാണേണ്ട വ്യവസ്ഥാപിതമായ തത്വങ്ങളും അതിലൂടെയുള്ള ആസ്വാദതയും ഒന്ന് അവലോകനം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
                     ഇത്തരം മൂല്യച്യുതികൾ സംഭവിച്ചുകൊണ്ടിരിക്കുന്ന മേള കലകൾക്ക്
 പുതുജീവൻ നൽകാൻ ശ്രീകൃഷ്ണ വാദ്യ കലാപീഠം പോലെയുള്ള വാദ്യകല കൂട്ടായ്മയ്ക്ക് സാധിച്ചു എന്നത് അഭിനന്ദാർഹമായ കാര്യമാണ്. വരും തലമുറകൾക്ക് മൂല്യ ശോഷണം സംഭവിക്കാത്ത ക്ഷേത്ര കലകളെ ഹൃദ്യസ്ഥം ആക്കാനും ഇതിലൂടെ സാധ്യമാകുന്നു.
കേരളീയ താളപദ്ധതികളിൽ മേള കലക്ക് അനുയോജ്യമായ താളസ്വരൂപകങ്ങളെ കണ്ടെത്തി ആ താളത്തിലെ താള അംഗങ്ങളുടെ സ്വഭാവത്തെ തിരിച്ചറിഞ്ഞ് ആ താള അംഗങ്ങളുടെ ഇരട്ടിപ്പികളിലൂടെയും പകുതി പെടുത്തലുകളുടെയും ഒരു മേള ഗോപുരം തീർക്കുന്നതിലെ ശാസ്ത്രീയതയെ മനസിലാക്കേണ്ടതുണ്ട്. അതിലേക്കായി ആദ്യം തന്നെ കേരളീയ പ്രാചീനതാളപദ്ധതികളിൽ നിന്നും ഇന്ന് നടപ്പിലുള്ള മേളങ്ങളുടെ താളങ്ങളെകുറിച്ച് ഒരു എത്തിനോട്ടം അനിവാര്യമാണ്.
“കേരളീയ മേളകലയിലെ അപൂർവ മേളങ്ങളും അവയുടെ താളങ്ങളും”

രജീഷ് മുത്തോലപുരം (Regish Mutholapuram)

A leading chendamelam Artist in Kerala

Blog Series

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)