Loading...

 

കേരളീയ വാദ്യകലകളും , ദക്ഷിണേന്ത്യൻ താള പദ്ധതിയും

 

ദക്ഷിണേന്ത്യൻ താള ശാസ്ത്രത്തെ അടിസ്ഥാനപ്പെടുത്തി കേരളീയ താള വാദ്യത്തെ ക്രമീകരിക്കുന്നതിലെ യുക്തി ചർച്ച ചെയ്യപ്പെടേണ്ടത് തന്നെയാണ്.

 

ദക്ഷിണേന്ത്യൻ താള ശാസ്ത്രത്തിൽ താളങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് നാട്യശാസ്ത്രത്തെയും സംഗീത ശാസ്ത്രത്തെയും അടിസ്ഥാനപ്പെടുത്തിയാണ്. ദക്ഷിണേന്ത്യൻ താളക്രമത്തിലെ ആവർത്തിച്ചു വരുന്ന അഞ്ചു  ജാതി താളങ്ങളെ സപ്തതാളങ്ങളിൽ ഉൾക്കൊള്ളിച് മുപ്പത്തിയഞ്ചു  താളങ്ങളായി പരിണമിക്കുന്നു. ഈ താളങ്ങൾ മുഴുവനായി നമുക്ക്  പ്രയോജനപ്പെടുത്താൻ പ്രായോഗിക ബുദ്ധിമുട്ട് ഉണ്ട്.  മഢ്യ താളം കേരളീയ വാദ്യകലകളിൽ പ്രയോഗിക്കുന്നതായി അറിവില്ല. അതുപോലെ കേരളീയ താളത്തിലെ അഞ്ചടന്ത താളം മറ്റെവിടെയും കാണാൻ സാധിക്കില്ല .

 

നമ്മുടെ താളങ്ങളെ ക്രമീകരിക്കുന്നത് വാദ്യങ്ങളെ പ്രമുഖീകരിച്ചുകൊണ്ടാണ്. ഇവിടെ താളങ്ങൾ സ്വയം മേളങ്ങളായി നിലകൊള്ളുന്നു. മറ്റ്  താളപദ്ധതികളിൽ ആവട്ടെ ക്രിയയെ അളക്കുന്ന അളവ് കോലായി മാത്രം താളങ്ങളെ ക്രമീകരിക്കുന്നു.

 

ഒന്നിലധികം നിശബ്ദ ക്രിയകൾ ചേർത്ത് വരുന്നില്ല എന്നതും , താളവട്ടങ്ങളെ വേർതിരിച്ചു നിർത്തുന്നതിനും , ഖണ്ഡ / ഉപഖണ്ഡങ്ങളെയും താളങ്കങ്ങളെയും സ്വഭാവത്തിനനുസരിച്ചു വിഭജനം നടത്തുന്നതിനും നിശബ്ദ ക്രിയകൾ ഉപയോഗിക്കുമ്പോൾ ദക്ഷിണേന്ത്യൻ താളപദ്ധതിയിൽ നിശബ്ദ ക്രിയയയുടെ അതിപ്രസരം നമുക്ക് കാണാൻ സാധിക്കും .

 

അടിസ്ഥാന താളത്തെ ഇരട്ടിപ്പിക്കുന്നതും ആവശ്യമായി വന്നാൽ പകുതിപ്പെടുത്തുന്നതും കേരളീയ താള പദ്ധതിയിൽ മാത്രമേ കണ്ടുവരുന്നുള്ളു.

 

താളത്തെ കുറിച്ച് സൂക്ഷ്മമായി പഠനം നടത്തുന്നതും രേഖപ്പെടുത്തുന്നതും 7 – ആം നൂറ്റാണ്ടിൽ ആണ് (പല്ലവ കാലഘട്ടം എന്ന് ഈ കാലയളവിനെ അറിയപ്പെടുന്നു). മഹേന്ദ്ര വർമ്മ പല്ലവൻ ആണ് താളം 7 വിധം എന്ന് കണ്ടെത്തി രേഖപ്പെടുത്തുന്നത്.

 

ക്രിയ ഉണ്ടെങ്കിൽ താളമുണ്ട്.  കാലം , ക്രിയ , മാനം ഇവ കൂടി ചേർന്നാൽ താളം ആയി.പ്രവർത്തിയുടെ വേഗത വിന്യാസം ആണ് കാലം . ഉപയോഗിക്കുന്ന പ്രവർത്തിയെ ക്രിയ എന്ന് പറയുന്നു.

രജീഷ് മുത്തോലപുരം (Regish Mutholapuram)

A well known Melam artist in Kerala

Blog Series

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series IV

രജീഷ് മുത്തോലപുരം (Regish Mutholapuram)