Loading...

കേരളീയ ക്ഷേത്രവാദ്യങ്ങളിൽ പ്രധാനമായും ഒൻപത് തരത്തിലുള്ള താളങ്ങൾ ഉപയോഗിച്ചു വരുന്നു ഏകതാളം, ത്രിപുടതാളം, പഞ്ചാരിതാളം, ചെമ്പടതാളം, ചെമ്പതാളം, അടന്തതാളം, ധ്രുവതാളം ഇവയ്ക്കുപുറമെ അടന്ത താള ലക്ഷണത്തോട് കൂടിയ അഞ്ചടന്ത താളവും, മുറിയടന്ത താളവും സർവസാധാരണമായി പ്രയോഗിച്ചുവരുന്നു.

ഈ താളങ്ങളിൽ ഏകതാളവും മുറിയടന്ത താളവും ഒഴിച് മറ്റെല്ലാ താളങ്ങളിലും മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ട്.

No. താളം അക്ഷരം രീതി
1. ഏകതാളം 1 1 അടി
2. പഞ്ചാരി 6 1 അടി ഒരുവീശ് 3അടി ഒരുവീശ്
3. ത്രിപുട 7 2 അടി ഒരുവീശ് 3അടി ഒരുവീശ്
4. മുറി അടന്ത 3 1/2 അക്ഷരം 2 അടി 1 1/2 അക്ഷരം നിശബ്ദ ക്രിയ
5. ചെമ്പട 8 3 അടി ഒരു വീശ് 3 അടി ഒരു വീശ്
6. ചെമ്പ 10 4 അടി ഒരു വീശ്, 2 അടി ഒരുവീശ്, 1 അടി ഒരു വീശ്
7. അടന്ത 14 4 അടി ഒരു വീശ്, 4 അടി ഒരു വീശ്, 1 അടി ഒരു വീശ്, 1 അടി ഒരുവീശ്
8. അഞ്ചടന്ത 16 5 അടി ഒരുവീശ്, 5 അടി ഒരു വീശ്, 1 അടി 1 വീശ്, 1 അടി 1 വീശ്
9. ധ്രുവതാളം 14 3 അടി 1വീശ്, 1അടി 1വീശ്, 3അടി 1വീശ്, 3അടി 1വീശ്

ഇപ്രകാരമുള്ള താളങ്ങൾ അവയുടെ താള സ്വരൂപത്തിലെ ലക്ഷണങ്ങൾക്ക് അനുസരിച് “കളചൗക” നിബന്ധത പ്രകാരം മേൽക്കാലങ്ങളെയും ചില സന്ദർഭങ്ങളിൽ താലസ്വരൂപത്തിന്റെ കീഴ് കാലങ്ങളെയും ചിറ്റപ്പെടുത്തിയാണ് ഇന്ന് കാണുന്ന മേളങ്ങൾ അവതരിപ്പിച്ചുപോരുന്നത്.

കേരളീയ താളപദ്ധതിയെഅധികരിച്ചാണ് പൂർണമായും മേള കല ചിട്ടപ്പെടുത്തിയിരിക്കുന്നത്. എങ്കിൽ തന്നെയും ദക്ഷിണേന്ത്യൻ താളപദ്ധതിയുടെ ചുവട് പിടിച്ചെക്കെ താള അംഗങ്ങളെ വേർതിരിച്ചിരിക്കുന്നതെന്ന് ചിന്തിക്കുന്നതിനു തെറ്റുണ്ടാവില്ല. യാദൃശ്ചികമായിട്ട് ആണെങ്കിൽ പോലും കേരളീയ താളപദ്ധതികൾ എല്ലാം തന്നെ വ്യക്തമായ താള ലക്ഷണത്തോട് കൂടി ദക്ഷിണേന്ത്യൻ താളപദ്ധതിയിൽ കാണാൻ സാധിക്കും. ഓരോ മേളങ്ങളെയും പ്രിത്യേകം എടുത്ത് വിശകലനം ചെയ്യുമ്പോൾ ഇത് വ്യക്തമാകുന്നതുമാണ്

രജീഷ് മുത്തോലപുരം (Regish Mutholapuram)

A leading chendamelam Artist in Kerala

Blog Series

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)