Loading...

താളങ്ങള്‍ മേളങ്ങളായി പരിണമിക്കുമ്പോള്‍

 

കേരളീയ മേള കലകള്‍ ആചാരപരമായും ആഘോഷപരമായും ക്ഷേത്രമതില്‍ക്കെട്ടിനകത്തും പുറത്തും അവതരണ ശൈലിയുടെ വൈവിദ്ധ്യം കൊണ്ട്‌ വ്യത്യസ്തമായ ആസ്വാദ്യത പ്രതിധ്വനിപ്പിക്കുന്നുണ്ടെങ്കിലും ഇവയുടെ എല്ലാം ആന്തരികമായ ഘടന പരിശോധിച്ചാല്‍ ശാസ്ത്രീയമായ മാനദണ്ഡങ്ങളുടെയും
ഗണിതശാസ്ത്രപരമായ കൃത്യതയുടെയും കാലപ്രമാണത്തില്‍ ഉള്ള ഒരു ഏകീകരണ സ്വഭാവം വ്യക്തമാകുന്നതാണ്.

പുതുതലമുറയ്ക്ക്‌ ഇത്തരം അറിവുകള്‍ ലഭ്യമാകുന്നതിനുള്ള അവസരങ്ങളും സാധ്യതകളും നന്നേ കുറവായ ഈ കാലഘട്ടത്തില്‍ ഇതുമായി ബന്ധപ്പെട്ടിട്ടുള്ള
ലേഖനങ്ങളും പഠന ക്ലാസുകളും അനിവാര്യമായിരിക്കുന്നു.

കേരളീയ പ്രാചീന താളങ്ങളെ മേളങ്ങളായി വികസിപ്പിക്കുമ്പോള്‍ താള സ്വരൂപങ്ങളെ തിരിച്ചറിഞ്ഞ്‌ വിളംബിതമായ ഒരു അടിത്തറ കെട്ടിപ്പടത്ത്‌ ഈ അടിത്തറയില്‍ നിന്നും വേഗതയുടെ കാലപ്രമാണത്തെ ചെണ്ടക്കോലിന്റെയും കൈപ്പടത്തിന്റെയും ശുദ്ധതയെ കൊണ്ട്‌ നിയന്ത്രിച്ച്‌ ഒരു മേള ഗോപുരം വാര്‍ത്തെടുക്കുന്ന മേള കലാകാരന്റെ മനസ്സിലേക്ക്‌ മേളകലയുടെ അടിസ്ഥാനപരമായ അസ്തിത്വം എന്നത്‌ കാലപ്രമാണത്തിന്റെയും അക്ഷരകാല അനുപാതത്തിന്റെയും കലാശങ്ങളുടെ വൈവിധ്യതകളുടെയും കാഴ്ചപ്പാടിനെ മുന്‍നിര്‍ത്തി വ്യക്തത വരുത്തേണ്ടത്‌ മേളകലയുടെ മുന്നോട്ടുള്ള പ്രയാണത്തിന്‌ അത്യന്താപേക്ഷിതമാണ്‌.

“ശ്രീകൃഷ്ണ വാദ്യ കലാപീഠം” (Sreekrishna Vadya Kalapeedom) എന്ന വാദ്യകലാകാരന്മാരുടെ കൂട്ടായ്മയിലൂടെ ഇതിന്‌ തുടക്കം കുറിക്കുന്നു.

രജീഷ് മുത്തോലപുരം (Regish Mutholapuram)

A leading chenda melam artist in Kerala.

Blog Series

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)