Loading...

ആധുനിക കലാലോകത്തു ഒരുപക്ഷെ ഏറ്റവും അധികം മാധ്യമ ശ്രദ്ധ കിട്ടുന്ന കലാരൂപമാണ് ചെണ്ടമേളം. ഏത് തരം സോഷ്യൽ മീഡിയ വ്യൂവേഴ്‌സിനും എപ്പോളും സ്ക്രോളിംഗിൽ വരുന്ന ദൃശ്യമാണ് ചെണ്ടമേളം. കാരണം അത്രത്തോളം ആരാധകർ ഈ വാദ്യകലയെ ഇഷ്ടപെടുന്നു എന്നതാണ്. കൂടുതൽ കാഴ്ചക്കാർ എത്തുന്നതുകൊണ്ടാകാം നൂതനമായ പല കാഴ്ചകളും ചെണ്ടമേളത്തിൽ നാം കണ്ടുതുടങ്ങിയത്. ഞാൻ എന്റെ കണ്ണുകളാൽ കാണുന്ന രണ്ട് കാഴ്ചകളുടെ ഒരു വിലയിരുത്തൽ ആണ് ഇവിടെ പറയാൻ ഉദ്ദേശിക്കുന്നത്.

 

മേളങ്ങളിൽ വാദ്യ ഉപകരണങ്ങൾക്കും , കലാകാരന്മാർക്കും കൃത്യമായ സ്ഥാനങ്ങൾ ഉണ്ട്. പഞ്ചവാദ്യത്തിലും അതുപോലെ തന്നെ. ഒരുപാട് കലാകാരന്മാർ കൂടി ചെയ്ത വരുന്നത് കൊണ്ടാകാം ചിട്ടയായ സ്ഥാന നിർണയം കാലങ്ങൾക്ക് മുന്നേ  മേളം ചിട്ടപ്പെടുത്തിയിരിക്കുന്നപോലെ തന്നെ വ്യക്തമായും , കൃത്യമായും നമ്മുടെ കാരണവന്മാർ നിർണയിച്ചിട്ടുണ്ട്.  അതിൽ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിത്വം എന്ന് പറയുന്നത് ആ മേളത്തിലെ പ്രമാണി തന്നെയാണ് എന്നതിൽ സംശയമില്ല. ഒരു പ്രമാണി എങ്ങനായിരിക്കണമെന്നും , അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കണമെന്നും, ഉത്തരവാദിത്വം എന്തായിരിക്കണമെന്നും അലിഖിതമായി മുൻപ് പറഞ്ഞപോലെ പണ്ടേ എല്ലാ കലാകാരന്മാരുടെയും മനസ്സിൽ ഉള്ളതാണ്. നിലവിൽ കേരളത്തിൽ ജീവിച്ചിരിക്കുന്ന 99% പ്രമാണിമാരും അത് പാലിച്ചു പോരുന്നവരും ആണ് എന്നതിൽ യാതൊരു സംശയവുമില്ല.

 

എന്നാൽ അടുത്ത കാലങ്ങളിലായി ചെണ്ടമേളത്തിൽ ഒരു പ്രമാണി നിൽക്കേണ്ട സ്ഥാനത്തിന് വ്യത്യാസം വന്നിട്ടുണ്ടോ എന്നൊരു സംശയം. അതായത് പ്രമാണി സ്ഥാനം വ്യതിചലിച്ചിട്ടുണ്ടോ എന്ന്.

 

പണ്ടൊക്കെ , അതായത് ഇതെഴുതുന്ന എന്റെ പണ്ട് – ഏകദേശം ഒരു 25 വർഷം കൂട്ടാം. ചെണ്ടമേളം അണിനിരക്കുന്നത് ചെണ്ട പ്രമാണിയുടെ നില്പിനെ പ്രധാനമാക്കിക്കൊണ്ടാണ്. അദ്ദേഹം നിൽക്കുന്നതിന്റെ പൊടിക്ക് മുന്നിലോട്ട് കയറി വലതും ഇടതും നിൽക്കുന്ന കലാകാരന്മാർ , അവർക്ക് പൊടിക്ക് മുൻപോട്ട് കേറി അടുത്ത ചെണ്ട കലാകാരന്മാർ ,അതുപോലെ ഒരു പരത്തി എഴുതിയ “റ” പോലെ ആവും ചെണ്ടക്കാരുടെ നിപ്പ്. അതിന് തത്തുല്യമായി പുറകോട്ട് നിക്കുന്ന വലന്തല , ഇലത്താള കലാകാരന്മാരും നിക്കുന്നു. കുഴലിനും കൊമ്പിനും ഇത് അത്ര ബാധിക്കുന്നില്ല. അവർ അന്നും ഇന്നും ഒരുപോലെ തന്നെ. ഈ നിൽപ്പിൽ മേളം പ്രമാണിക്കുന്ന കലാകാരന് തന്റെ ഇടവും വലവും നിൽക്കുന്ന എല്ലാ കലാകാരന്മാരെയും ഒറ്റ ദൃഷ്ടിയിൽ കാണാം.തിരിച് ആ കലാകാരന്മാർക്കും അങ്ങനെ തന്നെ. ഒരു കലാശം മാറുന്നതും , തീറു എടുക്കുന്നതും എല്ലാം വ്യക്തം. ഈ ഒരു ശൈലി ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചിരിക്കുന്നത് മട്ടന്നൂർ ശങ്കരൻകുട്ടി ആശാന്റെ മേളത്തിനാണ്. ഈ രീതിയിൽ നിൽക്കുമ്പോൾ എനിക്ക് തോന്നിയിട്ടുള്ളത് എല്ലാവരും ഒരുമിച്ച് മുഖാമുഖം നോക്കി പരസ്പരം കാര്യങ്ങൾ മനസിലാക്കി ആ മേളം ഒരുമിച്ച് പ്രവർത്തിപ്പിച്ചു ഭംഗിയാക്കുന്നതിന്റെ ഒരു വികാരമാണ്. അദ്ദേഹത്തിന്റെ മേളത്തിന്റെ വിജയവും അത് തന്നെയാണ് എന്ന് പറയേണ്ടതില്ലല്ലോ.    

 

താഴെ കാണുന്ന  ചിത്രത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച സ്ഥാനം വ്യക്തമാകും എന്ന് വിചാരിക്കുന്നു. 

 

എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ഒരു രീതി ഇതിൽ നിന്നും വിഭിന്നമാണ്‌. ഒരു ലൈൻ വരച്ച പോലെ ചെണ്ട കലാകാരന്മാരെല്ലാം നിൽക്കുന്നു. അതിൽ പ്രമാണി മാത്രം രണ്ട് സ്റ്റെപ് കയറി നിൽക്കുന്നു. അതായത് പ്രമാണിക്ക് വലത്തേ ചെണ്ട കലാകാരനെ കാണണമെങ്കിൽ ശരീരമുൾപ്പടെ വലത്തോട്ട് തിരിഞ്ഞു പുറകോട്ട് നോക്കണം. കൂടെ നിൽക്കുന്ന ചെണ്ടക്കാർക്കാവട്ടെ പ്രമാണിയുടെ മുഖം പോലും നേരെ ചൊവ്വേ കാണാൻ സാധിക്കില്ല. ഇങ്ങനെയുള്ള ഒരു രീതി എന്തോ ഒരു സുഖമുള്ളതായി തോന്നുന്നില്ല. 

 

ഈ ശൈലി നേരത്തെ മുതൽ ഉള്ളതാണോ എന്ന് എനിക്കറിയില്ല. എന്നാൽ കൂടിയടുത്തോളം ആവേശത്തോടെ മനസ്സിൽ സന്തോഷം തോന്നുന്ന രീതിയിൽ കൂടിയ ഒരു മേളവും ഇങ്ങനെയുള്ള രീതിയിൽ ഉള്ളതായിരുന്നില്ല. കൂടെ കൊട്ടുന്ന എല്ലാ കലാകാരന്മാരെയും മേളത്തിലേക്ക് ആത്മാർഥമായി പങ്കെടുപ്പിക്കാനുള്ള സാധ്യത ഉണ്ടാക്കുക എന്നതല്ലേ ഒരു പ്രമാണിയുടെ പ്രധാന കടമ. ഏറ്റവും പുറകിൽ നിൽക്കുന്ന ഒരു ചെറിയ കലാകാരനെ വരെ അവന്റെ കഴിവിന്റെ  പരിപൂർണമായ സമർപ്പണം ചെയാനുള്ള വേദിയൊരുക്കി കൊടുക്കയാണ് ശരിക്കും ഒരു പ്രമാണി ചെയുന്നത് എന്നാണ് എന്റെ വിശ്വാസം.

അങ്ങനെ ഉള്ളപ്പോൾ എല്ലാവരെയും ഉൾക്കൊള്ളുന്ന രീതിയിൽ ,അതായത് ആദ്യം പ്രതിപാദിച്ചപോലെ എല്ലാവരെയും പെട്ടെന്ന് കാണുവുന്ന രീതിൽ പ്രമാണി നിൽക്കുമ്പോൾ കൂടെ നിൽക്കുന്നവർക്ക് കുറച്ചുകൂടി ആ മേളത്തിലേക്ക് ഉൾക്കൊള്ളുവാൻ  സാധിക്കുന്നു. എന്നാൽ രണ്ടാമത് പറഞ്ഞപോലെ അതായത് പ്രമാണി മാത്രം രണ്ടടി കയറി നിൽക്കുമ്പോൾ “ഞാൻ ഇതാ കൊട്ടുന്നു, വേണ്ടവർ എന്റെ കൂടെ കൂട്ടിക്കോളൂ” എന്നൊരു രീതിയാണ് അവിടെ പ്രമാണിയിൽ കാണുന്നത്.

 

ഒരുപക്ഷെ അതാകാം ശരിയായ രീതി. അത് പ്രബുദ്ധവാദ്യ ലോകം തീരുമാനിക്കട്ടെ.

 

ചിലപ്പോൾ മാധ്യമ ശ്രദ്ധക്ക് വേണ്ടിയാകാം ഇങ്ങനൊരു സംവിധാനം ഉണ്ടായത് എന്ന് ചിന്തിക്കേണ്ടി വരും. കാരണം ഇൻസ്റ്റാഗ്രാം സെർച്ച് ചെയ്ത് മേളക്കാരെ ബുക്ക് ചെയുന്ന ന്യൂജൻ ക്ഷേത്ര ഭാരവാഹികളുടെ മുന്നിലേക്കെത്താൻ ഇതേ നിലവിൽ മാർഗമുള്ളൂ എന്നതും യാഥാർഥ്യമാണ്. എങ്കിലും കൂടെ കൊട്ടുന്ന മേളക്കാരന് പ്രമാണി നൽകുന്ന ഒരു സ്വീകാര്യത / പരിഗണന ഫീൽ ചെയുന്നത് എപ്പോളും ആദ്യം പറഞ്ഞപോലെ ഓവൽ ഷേപ്പിലുള്ള നിൽപ്പാണ് എന്നതിൽ തർക്കമില്ല.

 

പ്രമാണി കൊട്ടുന്നതിന്റെ കൂടെ കൊട്ടുന്നതല്ല മേളം , മറിച്ചു എല്ലാവര്ക്കും കഴിയുന്നതിന്റെ  പരമാവധി കൊട്ടിക്കലാണ് മേളം.

 

ലേഖകൻ 

ഇടമറ്റം കണ്ണൻ

ഇടമറ്റം കണ്ണൻ

ലേഖകൻ ഇടമറ്റം കണ്ണൻ 9072833733 akhilkumarkm89@gmail.com

Read Other Blogs

വലംതല (Valanthala)

അരുൺ മാരാർ, വലവൂർ (Arun Marar, Valavur, President Sreekrishna Vadya Kalapeedam)

മേളങ്ങളിലെ സ്ഥാനം

അജയ് ആചാര്യ, ഇടമറ്റം (Ajay Acharya , Idamattam)

മേളകലയിലെ നട വഴികള്‍ – Series #1

രജീഷ് മുത്തോലപുരം (Regish Mutholapuram)

കളം എഴുത്തും പാട്ടും (Kalam ezhuthum Pattu)

വിശാഖ് മാരാർ, കുറിച്ചിത്താനം (Vishak Marar, Kurichithanam)

ചെണ്ട ഒരു ദേവാസുര സംഗമം ( About Chenda)

അഖിൽ പെരുവന്താനം (Akhil V K)

മേളകലയിലെ നടവഴികൾ Series II

രജീഷ് മുത്തോലപുരം (Regish Mutholapuram)

കുറുംകുഴൽ എന്ന നാദവിസ്മയം

ബാലാജി ശ്രീകുമാർ വാര്യർ , രാമപുരം

മേളകലയിലെ നടവഴികൾ Series III

രജീഷ് മുത്തോലപുരം (Regish Mutholapuram)

മേളകലയിലെ നടവഴികൾ Series IV

രജീഷ് മുത്തോലപുരം (Regish Mutholapuram)

കളം പാട്ട് _ എന്ന അനുഷ്ടാന കല

കടന്നമണ്ണ ശ്രീനിവാസൻ ( Kadannamanna Sreenivasan)

പ്രമാണി സ്ഥാനം

ഇടമറ്റം കണ്ണൻ